Categories: IndiaInternational

മുപ്പത് സെക്കൻഡിനുള്ളില്‍ കോവിഡ് പരിശോധനാഫലം. ഇസ്രയേൽ ഗവേഷക സംഘം ഇന്ത്യയിലേക്ക്

ദില്ലി: 30 സെക്കൻഡിനുള്ളില്‍ കോവിഡ് പരിശോധനാഫലം ലഭ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങൾക്കായി ഇസ്രയേൽ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രാലയവും ആര്‍ ആന്‍ഡ് ഡി വിഭാഗവുമാണ് ഇതിനായി ഇന്ത്യയിലെത്തുന്നത്. രക്തപരിശോധനയിലൂടെ 30 സെക്കന്‍ഡുകള്‍കൊണ്ട് ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ പരിശോധനാ കിറ്റുകള്‍.

ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായപ്പോൾ ഇന്ത്യ മരുന്നുകളും മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സംയുക്തമായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലിൽ പൂർത്തിയായിരുന്നു.

ഇസ്രയേൽ സാങ്കേതികവിദ്യയും ഇന്ത്യൻ നിർമാണശേഷിയും കൂട്ടിച്ചേർത്ത് കോവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയ്ക്കു സഹായം നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി ഇസ്രായേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക വ്യക്തമാക്കി.

admin

Recent Posts

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…

2 hours ago

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…

2 hours ago

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

3 hours ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

3 hours ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

4 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

4 hours ago