വാളയാര്: ഈമാസം ഒന്പതിന് വാളയാറില് പോയവര് ക്വാറന്റൈനില് പോകണമെന്ന നിര്ദേശവുമായി സര്ക്കാര്. 3 എംപിമാരും 2 എംഎല്എമാരും അടക്കം 400 പേരാണ് ക്വാറന്റീനില് പോകാന് നിര്ദേശം നല്കിയത്. വി.കെ ശ്രീകണ്ഠന്, ടി.എന് പ്രതാപന്, രമ്യാഹരിദാസ് എന്നീ എംപിമാരും അനില് അക്കര, ഷാഫി പറമ്പില് എന്നീ എംഎല്എമാരും അടക്കം 400 പേരാണ് ക്വാറന്റീനില് പോകാന് നിര്ദേശം നല്കിയത്.
ആ ദിവസം വാളയാറില് കുഴഞ്ഞവീണയാള്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. 50 മാധ്യമപ്രവര്ത്തകരും 100 പൊലീസുകാരും പട്ടികയില് ഉണ്ട്. ഔദ്യോഗിക വിവരം കിട്ടിയിട്ടില്ലെന്ന് വി.കെ.ശ്രീകണ്ഠന് പറഞ്ഞു. ഇത്രനാളും പ്രൈമറി കോണ്ടാക്റ്റില് ഉള്ളവരാണ് ക്വാറന്റൈനില് പോയിക്കൊണ്ടിരുന്നത്. ഏതായാലും സര്ക്കാര് പറഞ്ഞത് അനുസരിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…