ഉത്തരാഘണ്ഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിയാനൊരുങ്ങി ബിജെപി എംഎല്എ. ഉത്തരാഘണ്ഡ് മുസ്സോറി മണ്ഡലത്തിലെ എംഎല്എ ഗണേഷ് ജോഷിയാണ് മോദിയ്ക്കായി ക്ഷേത്രം നിര്മിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ക്ഷേത്ര നിര്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഗണേഷ് ജോഷിയുടെ നേതൃത്വത്തില് ‘ശ്രീ മോദിജീ കി ആര്തി’ എന്ന പ്രാര്ഥന തുടങ്ങിയിരുന്നു. ഇത് വലിയ വിവാദവുമായി. തനിക്ക് നരേന്ദ്ര മോദിയോട് വളരെ ബഹുമാനമുണ്ടെന്നും ജോഷി പറഞ്ഞു. മോദി നമ്മുടെ രാഷ്ട്രത്തിന്റെ നേതാവ് മാത്രമല്ല, ലോക നേതാവ് കൂടിയാണ്. യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനു പോലും അദ്ദേഹത്തോട് ഭയഭക്തി ബഹുമാനമുണ്ടെന്നും ജോഷി കൂട്ടിച്ചേര്ത്തു.
18 മണിക്കൂറോളമാണ് മോദി ജോലിചെയ്യുന്നതെന്നും അത് തെളിയിക്കുന്നത് അദ്ദേഹത്തിനുള്ള ദൈവികമായ ശക്തിയാണെന്നുമാണ് ജോഷി പറയുന്നത്. അദ്ദേഹത്തിനോടുള്ള ബഹുമാന സൂചകമായാണ് മോദിയ്ക്കായി ക്ഷേത്രം പണിയുന്നതെന്നും വ്യക്തമാക്കി. തന്റെ വീട്ടില് പൂജാമുറിയിലാണ് മോദിയുടെ ചിത്രം വച്ചിരിക്കുന്നതെന്നും ജോഷി പറഞ്ഞു. 1999 മുതല് മോദിയുടെ ചിത്രം ഓഫീസിലും സൂക്ഷിക്കുന്നു. സമാനമല്ലാത്ത ഭക്തിയാണ് അദ്ദേഹത്തോടെന്നാണ് എംഎല്എ വ്യക്തമാക്കുന്നത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…