Friday, June 14, 2024
spot_img

മോദിക്ഷേത്രം നിര്‍മിക്കാനൊരുങ്ങി ബിജെപി എംഎല്‍എ

ഉത്തരാഘണ്ഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിയാനൊരുങ്ങി ബിജെപി എംഎല്‍എ. ഉത്തരാഘണ്ഡ് മുസ്സോറി മണ്ഡലത്തിലെ എംഎല്‍എ ഗണേഷ് ജോഷിയാണ് മോദിയ്ക്കായി ക്ഷേത്രം നിര്‍മിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഗണേഷ് ജോഷിയുടെ നേതൃത്വത്തില്‍ ‘ശ്രീ മോദിജീ കി ആര്‍തി’ എന്ന പ്രാര്‍ഥന തുടങ്ങിയിരുന്നു. ഇത് വലിയ വിവാദവുമായി. തനിക്ക് നരേന്ദ്ര മോദിയോട് വളരെ ബഹുമാനമുണ്ടെന്നും ജോഷി പറഞ്ഞു. മോദി നമ്മുടെ രാഷ്ട്രത്തിന്റെ നേതാവ് മാത്രമല്ല, ലോക നേതാവ് കൂടിയാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു പോലും അദ്ദേഹത്തോട് ഭയഭക്തി ബഹുമാനമുണ്ടെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

18 മണിക്കൂറോളമാണ് മോദി ജോലിചെയ്യുന്നതെന്നും അത് തെളിയിക്കുന്നത് അദ്ദേഹത്തിനുള്ള ദൈവികമായ ശക്തിയാണെന്നുമാണ് ജോഷി പറയുന്നത്. അദ്ദേഹത്തിനോടുള്ള ബഹുമാന സൂചകമായാണ് മോദിയ്ക്കായി ക്ഷേത്രം പണിയുന്നതെന്നും വ്യക്തമാക്കി. തന്റെ വീട്ടില്‍ പൂജാമുറിയിലാണ് മോദിയുടെ ചിത്രം വച്ചിരിക്കുന്നതെന്നും ജോഷി പറഞ്ഞു. 1999 മുതല്‍ മോദിയുടെ ചിത്രം ഓഫീസിലും സൂക്ഷിക്കുന്നു. സമാനമല്ലാത്ത ഭക്തിയാണ് അദ്ദേഹത്തോടെന്നാണ് എംഎല്‍എ വ്യക്തമാക്കുന്നത്.

Related Articles

Latest Articles