Sunday, December 21, 2025

മോഹൻലാലിനെ “കൊന്ന” ആളിനെ പോലീസ് പൊക്കി

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കൊറോണ വൈറസ് ബാ​ധി​ച്ച്‌ മ​രി​ച്ചെ​ന്ന് വ്യാജ വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​യാളെ പോലീസ് അറസ്റ്റ് ചെയ്തു. കാ​സ​ര്‍​ഗോ​ഡ് പാ​ഡി സ്വ​ദേ​ശി സ​മീ​ര്‍ ബി​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി കെ ​സ​ഞ്ജ​യ്കു​മാ​ര്‍ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്. ഐ​പി​സി 469, സി​ഐ​ടി 66, ദു​ര​ന്ത നി​വാ​ര​ണ 54 നി​യ​മ പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ പോലീസ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തത്.

വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി കെ ​സ​ഞ്ജ​യ്കു​മാ​ര്‍ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Articles

Latest Articles