ദില്ലി :മലയാളി അല്ലെങ്കിലും മലയാളത്തിന് പ്രിയങ്കരനായ ആളാണ് നിതീഷ് ഭരദ്വാജ്. മിനിസ്‌ക്രീനിലെ കൃഷ്‌ണനായും, ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വനായും നിതീഷിനെ മലയാളിനെഞ്ചിലേറ്റി. മലയാളത്തിന്റെ സ്വന്തം ഗന്ധര്‍വന്‍. എന്നാല്‍ മറ്റധികം പേര്‍ക്കും അറിയാത്ത ഒരാഗ്രഹവും മലയാളിയുടെ ഗന്ധര്‍വ്വ നായകനുണ്ട്. അതെന്താണെന്ന് മനസ്സ് തുറന്നിരിക്കുകയാണ് താരം.
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് താന്‍ മനസ്സില്‍ തലോലിക്കുന്ന ആഗ്രഹമെന്ന് നിതീഷ് ഭരദ്വാജ് പറയുന്നു. മറാത്തിയില്‍ പിതൃറൂണ്‍ എന്ന സിനിമ സംവിധാനം ചെയ്‌ത് സംവിധായകനായും കഴിവ് തെളിയിച്ച താരമാണ് നിതീഷ്.

