Categories: IndiaNATIONAL NEWS

യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരുവിന്റെ സ്മരണയ്ക്കായി നിർമ്മാണം. അൻപതിന്റെ നിറവിൽ കന്യാകുമാരി വിവേകാനന്ദ സ്മാരകം

തിരുവനന്തപുരം: കന്യാകുമാരി സാഗരസംഗമത്തിൽ വിശ്വമാനവനായ സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി നിർമിച്ച ദേശീയസ്മാരകം 50 വയസ്സിലേക്ക്. സ്വാമി വിവേകാനന്ദൻ പ്രബോധിതനായ പാറയിൽ പിൽക്കാലത്ത് നിർമിച്ച സ്മാരകം 1970 സെപ്റ്റംബർ രണ്ടിനാണ് രാഷ്ട്രപതി വി.വി.ഗിരി രാജ്യത്തിനു സമർപ്പിച്ചത്. രണ്ടാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സ്മാരകം സന്ദർശിച്ചു.

വിവേകാനന്ദ സ്മാരകത്തിന്റെ സുവർണജൂബിലി ആഘോഷം ദേശവ്യാപകമായ പരിപാടിയോടെയാണ് വിവേകാനന്ദകേന്ദ്രം ആഘോഷിച്ചത്. ‘ഏകഭാരതം, വിജയീ ഭാരതം’ എന്നപേരിൽ ഒരുവർഷം നീളുന്ന ആഘോഷത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ഡൽഹിയിലാണു നിർവഹിച്ചത്.

പരിവ്രാജകനായി ആസേതുഹിമാചലം സഞ്ചരിച്ച സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിൽ കടൽ നീന്തിക്കടന്നാണ് പാറയിലെത്തിയത്. 1892 ഡിസംബർ 25 മുതൽ 27 വരെ അദ്ദേഹം ഇവിടെ ധ്യാനനിരതനായിരുന്നു. ഇതിന് ഒരു കൊല്ലത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗം.

1962-ൽ സ്വാമിയുടെ ജന്മശതാബ്ദി ആഘോഷവേളയിലാണ് കന്യാകുമാരിയിൽ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരുവിനായ്
സ്മാരകനിർമാണത്തെക്കുറിച്ച് ശ്രീരാമകൃഷ്ണാശ്രമത്തിന്റെ നേതൃത്വത്തിൽ നീക്കമുണ്ടായത്. ആർ.എസ്.എസ്. അധ്യക്ഷൻ ഗോൾവാൾക്കറുടെ പിന്തുണ ഇതിനുണ്ടായിരുന്നു. ആർ.എസ്.എസ്. സർകാര്യവാഹായിരുന്ന ഏകനാഥ റാനഡെയെ നിർമാണത്തിനായി ചുമതലപ്പെടുത്തി. മന്നത്ത് പദ്മനാഭൻ അധ്യക്ഷനായ സമിതിയാണ് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

admin

Recent Posts

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

11 mins ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

59 mins ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

1 hour ago

ആകാശ ചുഴിയിൽ ആടിയുലഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ! ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ…

1 hour ago

‘രംഗണ്ണൻ’ അങ്കണവാടിയിലും !

അനുവാദമില്ലാതെ അങ്കണവാടിയിൽ കയറി 'ആവേശം' റീല്‍സെടുത്ത DMK നേതാവിന്റെ മകന് പറ്റിയ അക്കിടി കണ്ടോ ?

1 hour ago

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

2 hours ago