Saturday, December 13, 2025

രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍. തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയെ അറിയിച്ചു. ബാലാവകാശ കമ്മീഷനാണ് രഹ്നയ്‌ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. ലാപ്‌ടോപ്, പെയിന്റ് ചെയ്യാന്‍ ഉപയോഗിച്ച ബ്രഷ്, ചായങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പോലീസ് എത്തിയപ്പോള്‍ രഹ്ന കോഴിക്കോടിനു പോയിരിക്കുകയാണെന്നാണു ഭര്‍ത്താവ് അറിയിച്ചത്. അറസ്റ്റിനൊരുങ്ങിയാണു പോലീസ് എത്തിയത്.

Related Articles

Latest Articles