ദില്ലി: രാജ്യ തലസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കേസുകൾ വർധിക്കുന്നതായി ദില്ലി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ആഴ്ച്ച പകൽ വെളിച്ചത്തിൽ നടന്ന രണ്ട് കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിൽ വന്നിരുന്നു.
റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതികളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന ദൃശ്യവും, വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം സാഹസികമായി തടയുന്ന അമ്മയുടെ ദൃശ്യവുമാണത്. ഇത് രണ്ടും രാജ്യതലസ്ഥാനത്ത് കൂടുന്ന കുറ്റകൃത്യങ്ങളിൽ ചില ഉദാഹരണങ്ങളാണ് . ദില്ലി പൊലീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽ വരെ ദിനം പ്രതി 12 പിടിച്ചുപറി കേസുളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ ഇത് ഇരട്ടിയിലധികമായി ഉയർന്നു. 12 എന്നത് 30 ആയി ഉയർന്നു. തട്ടിക്കൊണ്ടുപോകൽ 10 നിന്നും 15 ആയി. വാഹനമോഷണം 85 ൽ നിന്ന് 100 ആയും ഉയര്‍ന്നു.
മെയ് ജൂൺ മാസങ്ങളിൽ 1,484 പിടിച്ചുപറി കേസുകള്‍ 3,941 വാഹനമോഷണം, 292 ഭവനഭേദനം, 496 തട്ടിക്കൊണ്ടുപോകൽ, 83 കൊലപാതകം, 96 വധശ്രമം എന്നിവയാണ് റിപ്പോർട്ട് ചെയ്തത്. തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ജൂൺ വരെ മാത്രം 1047 കുറ്റകൃത്യങ്ങൾ നടന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്കും, ഹെല്‍മെറ്റും ധരിച്ചാണ് പലരും കുറ്റകൃത്യങ്ങൾ നടത്തുന്നത്. പലപ്പോഴും പ്രതികളെ തിരിച്ചറിയാന്‍ ഇത് തടസമാകുന്നുവെന്ന് പൊലീസ് പറയുന്നു. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ജയിലുകളിൽ നിന്ന് പരോൾ നൽകി വിട്ട 4300 തടവുകാരിൽ അൻപത് പേർ കഴിഞ്ഞ രണ്ട് മാസത്തിനിടെ വീണ്ടും കേസുകളിൽ പ്രതികളാകുകയും ചെയ്തു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…