Saturday, December 20, 2025

രാജ്യത്തെ കൊവിഡ് കേസുകള്‍ 1,20,000 ത്തിലേക്ക്…

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകള്‍ 1,20,000 ത്തിലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയില്‍ പോസിറ്റീവ് കേസുകള്‍ 44,000 കടന്നു. മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 27,068 ആയി. ഇതുവരെ 3,583 പേരാണ് മരിച്ചത്.

ലോക്ക്ഡൗണ്‍ തീരുമാനത്തിലൂടെ 20 ലക്ഷം പോസിറ്റീവ് കേസുകളും 54,000 മരണവും ഒഴിവായെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. മരണനിരക്ക് 3.13ല്‍ നിന്ന് 3.02 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 44,000 കടന്നു. 24 മണിക്കൂറിനിടെ 2,940 പോസിറ്റീവ് കേസുകളും 63 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകള്‍ 44,582 ഉം മരണം 1,517ഉം ആയി. മുംബൈയില്‍ 1,751 പേര്‍ കൂടി രോഗികളായി. 24 മണിക്കൂറിനിടെ 27 പേര്‍ മരിച്ചു.

ധാരാവിയില്‍ 53 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 786 കേസുകളില്‍ 569 ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകള്‍ 14,753 ആയി. 98 പേര്‍ മരിച്ചു. ഗുജറാത്തില്‍ പോസിറ്റീവ് കേസുകള്‍ 13,000 കടന്നു.

24 മണിക്കൂറിനിടെ 363 കേസുകളും 29 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഹമ്മദാബാദിലാണ് 275 പുതിയ കേസുകള്‍. 26 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 660 പുതിയ കേസുകളും 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ ആകെ കേസുകള്‍ 6,494 ഉം ഉത്തര്‍പ്രദേശില്‍ 5,735ഉം ആയി ഉയര്‍ന്നു.

Related Articles

Latest Articles