Friday, December 12, 2025

രാജ്യത്ത് കോവിഡ് ഭീതി ഉയരുന്നു; മഹാരാഷ്ട്രയിൽ മാത്രം രോഗ ബാധിതർ മൂന്ന് ലക്ഷം കടന്നു

ദില്ലി : രാജ്യത്തെ കോവിഡ് വ്യാപനം ദിനം പ്രതി രൂക്ഷമാവുന്നതിനിടെ , സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ രോഗബാധിതർ പതിനൊന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നു . മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു. മുംബൈയിൽ മാത്രം ഒരു ലക്ഷം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിലും കർണ്ണാടകയിലും തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശിലും വൻവർധനവാണ്‌ ഇന്നലെ മാത്രമുണ്ടായത് . 24 മണിക്കൂറിനിടെ മൂവായിരത്തി തൊള്ളായിരം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

പശ്ചിമ ബംഗാളിൽ പ്രതിദിന രോഗബാധിതർ രണ്ടായിരം കടന്നു. അതിനിടെ രണ്ടായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്ത ബിഹാറിലും ഉത്തർപ്രദേശിലും സ്ഥിതി ഗുരുതരമായി തുടരുകയാണ് . അതേസമയം , ദില്ലിയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിൽ താഴെയെത്തിയത് ആശ്വാസകരമാണ്. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ധനയിലെ സമാനമായ കണക്കാണ് ഇപ്പോൾ ഇന്ത്യയുടേത്.

Related Articles

Latest Articles