Saturday, December 13, 2025

രാജ്യത്ത് കോവിഡ് സ്ഥിതി അതീവ ഗുരുതരം; സമൂഹ വ്യാപനം ആരംഭിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ദില്ലി : രാജ്യത്ത് കോവിഡ് സമൂഹ വ്യാപനം ആരംഭിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ദിനം പ്രതി സ്ഥിതി ഗുരുതരമാവുകയാണെന്ന് ഐ.എം.എ ദേശീയ ചെയർമാൻ ഡോ.വി.കെ. മോംഗ വാർത്ത ഏജൻസിയായ എ.എൻ ഐ യോട് പറഞ്ഞു. ദൈനം ദിനം 30,000 പേർക്ക് രോഗം ബാധിക്കുന്നു. കൂടുതലും ഗ്രാമ പ്രദേശങ്ങളിലാണെന്നും ഇത് സമൂഹ വ്യാപനത്തിന്‍റെ ലക്ഷണമാണെന്നും വി.കെ. മോംഗ പറഞ്ഞു.

നഗരങ്ങളിൽ രോഗം നിയന്ത്രിക്കാൻ മാർഗങ്ങളുണ്ട്. എന്നാൽ കേരളം, മഹാരാഷ്ട്ര, കർണാടക, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമ പ്രദേശങ്ങളിൽ ഇക്കാര്യം അസാധ്യമാണെന്ന് മോംഗ ചൂണ്ടിക്കാട്ടി.അതേസമയം , കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നു . മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു. മുംബൈയിൽ മാത്രം ഒരു ലക്ഷം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിലും കർണ്ണാടകയിലും തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശിലും വൻവർധനവാണ്‌ ഇന്നലെ മാത്രമുണ്ടായത് . 24 മണിക്കൂറിനിടെ മൂവായിരത്തി തൊള്ളായിരം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തെലങ്കാനയില്‍ 1284 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

Related Articles

Latest Articles