Saturday, December 20, 2025

രാജ്യത്ത് കോവിഡ് 19 സമൂഹവ്യാപനത്തിലേക്ക്?

ദില്ലി: രാജ്യത്ത് കോവിഡ്​ 19 സമൂഹവ്യാപനം തുടങ്ങിയതായി ഡല്‍ഹി എയിംസ്​ ഡയറക്​ടര്‍ ഡോ. രണ്‍ദീപ്​ ഗു​ലേറിയ. രാജ്യത്തി​റ്റ് ചിലയിടങ്ങളില്‍ സമൂഹവ്യാപനം തുടങ്ങിയതി​​ൻ്റെ തെളിവുകളുണ്ട്​.രാജ്യം ഇപ്പോള്‍ കോവിഡ്​ 19 ​​ൻ്റെ മൂന്നാംഘട്ടത്തിലേക്ക്​ കടക്കുന്ന സമയമാണ്​. ഏപ്രില്‍ പത്താകു​മ്പോള്‍ മാത്രമേ രാജ്യത്തി​​ൻ്റെ ഗതി നിര്‍ണയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.രാജ്യം കോവിഡ്​ 19​​ൻ്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഇതുവരെ. കോവിഡി​ൻ്റെ കാര്യത്തില്‍ രാജ്യത്തിൻ്റെ നിലവിലെ സ്​ഥിതി ആശങ്ക ഉയര്‍ത്തുന്നുണ്ട്​.പ്രത്യേക സ്​ഥലങ്ങളില്‍ കോവിഡ്​ ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടിവരുന്നു. ഇവരുടെ രോഗത്തി​​ൻ്റ ഉറവിടം കണ്ടെത്താന്‍ സാധിക്കുന്നില്ല.

മുംബൈ അത്തരത്തില്‍ സമൂഹ വ്യാപനം തുടങ്ങിയ സ്​ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില വൈറസ്​ ഹോട്ട്​സ്​പോട്ടുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. അവിടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗവ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ട്​. എന്നാൽ ആ സ്​ഥലങ്ങ​ളെക്കുറിച്ച്‌​ ഇനി ആശങ്ക വേണ്ട. കോവിഡ്​ ബാധിതരുടെ എണ്ണം ഉയരാന്‍ ഡല്‍ഹിയില്‍ നടന്ന തബ്​ലീഗ്​ സമ്മേളനം ഒരു കാരണമായി. അവിടെ എത്തിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തി​ലാ​​ക്കേണ്ടത്​ അത്യാവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

അതേ സമയം, രാജ്യത്തി​​ൻ്റെ ഭൂരിഭാഗം സ്​ഥലങ്ങളിലും വൈറസ്​ നിയന്ത്രണ വിധേയമാണ്​. എന്നാല്‍ ചില സ്​ഥലങ്ങളില്‍ സമൂഹവ്യാപനം നടന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles