കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് നിന്ന് വൻ മയക്കുമരുന്ന് കടത്താണ് പിടികൂടിക്കൊണ്ടിരിക്കുന്നത്. ഇന്നും, പഴം ഇറക്കുമതിയുടെ മറവിൽ ലഹരി കടത്തുന്നതിനിടെ മുംബൈയിൽ ഒരു കണ്ടെയ്നർ കൂടി പിടികൂടിയിട്ടുണ്ട്. ലഹരി കടത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജിൻ നേരത്തെ അയച്ച കണ്ടെയ്നറിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഗ്രീൻ ആപ്പിൾ കൊണ്ടുവരുന്ന കണ്ടെയ്നറിൽ നിന്ന് 520 കോടി രൂപയുടെ ലഹരി പിടികൂടി. രാജ്യത്തേക്ക് ലഹരിക്കടത്ത് വർധിപ്പിക്കാൻ ഒരു അന്താരാഷ്ട്ര ഗൂഡാലോചന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇതിനെതിരെ കടുത്ത നടപടികൾ കൈക്കൊള്ളുകയാണ്. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും വിപുലവുമായ ലഹരിവിരുദ്ധ നീക്കമാണ്. രഹസ്യാന്വേഷണ ഏജൻസികളായ ഇന്റലിജിൻസ് ബ്യുറോ, RAW ലഹരി വിരുദ്ധ ഏജൻസിയായ NCB, NIA, DRI തുടങ്ങിയ ഏജൻസികളെല്ലാം ഈ ലഹരിവേട്ടയിൽ പങ്കെടുക്കുന്നുണ്ട്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…