കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ ) അയോദ്ധ്യ ശ്രീരാമ ക്ഷേത്ര ശിലാപൂജ സംഘടിപ്പിക്കുന്നു. അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ശിലാപൂജ. വടക്കേ അമേരിക്കയിലെ 1008 ഗൃഹങ്ങൾ ശിലാപൂജയുടെ ഭാഗമാകും. ഡോ. മണ്ണടി ഹരിയുടെ മുഖ്യ കാർമീകത്വത്തിലാണ് പൂജ നടക്കുക.
ഓഗസ്റ്റ് 4 ന് 08.00 PM EST ക്കാണ് (05.00 PM PST) ശിലാപൂജ ചടങ്ങുകള്‍ തുടങ്ങുന്നത്. വടക്കേ അമേരിക്കയിലെ 1008 ഭവനങ്ങളിൽ നിലവിളക്ക് കൊളുത്തിവെച്ച് വൃത്തിയാക്കിയ ഒരു ശിലയില്‍ രാമക്ഷേത്രത്തിനുള്ള ശിലയെ സങ്കല്‍പ്പിച്ച് ശിലാപൂജ നടക്കും. ഇതോടൊപ്പം ഓരോ ഭവനത്തില്‍നിന്നും 10 ഡോളറില്‍ കുറയാത്ത ഒരു സംഖ്യ രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സമർപ്പിക്കണമെന്നും KHNA പ്രസിഡന്റ് സതീഷ് അമ്പാടി അഭ്യർത്ഥിച്ചു.

