അയോധ്യ : രാമക്ഷേത്ര നിര്‍മാണ ആരംഭത്തിനു മുന്നോടിയായി അയോധ്യ നഗരം അണിഞ്ഞൊരുങ്ങുന്നു. നഗരത്തിന്റെ മുക്കും മൂലയും മുപ്പത്തി മുക്കോടി ദേവതകളുടെ ചുമർ ചിത്രങ്ങൾ കൊണ്ട് നിറയുകയാണ്.
ഓരോ തെരുവ് വീഥിയിലും ചുമരുകളിലും കടകളുടെ ഷട്ടറുകളിലുമുൾപ്പെടെ ദൈവങ്ങളുടെ വ്യത്യസ്തമായ രൂപങ്ങൾ കൊണ്ട് സമ്പത്സമൃതം ആവുകയാണ്. എവിടെ നോക്കിയാലും നമുക്കത് കാണാൻ കഴിയും. വ്യത്യസ്തമായ നിറഭേദങ്ങൾ കൊണ്ട് മുൻപെങ്ങും ഒരു നഗരത്തിലും കണ്ടിട്ടില്ലാത്ത നൂതനമായ രൂപ ഭാവങ്ങൾ. കാണികളുടെ കണ്ണുകളെ അവിസ്മരണീയമാക്കുന്ന കാഴ്ചയാണത്. ഏവരെയും ഭക്തി സാന്ദ്രതയിൽ പരിവർത്തനം ചെയ്യുന്ന കാഴ്ച്ച. ശരിക്കും പറയുകയാണെങ്കിൽ, ഏവരെയും ഭഗവാനിൽ മനുഷ്യരെ ലയിപ്പിക്കുകയാണ് ആ കാഴ്ചകൾ.
ആഗസ്ത് 5 നാണ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തറക്കല്ലിടുക. ചടങ്ങിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാഷ്ട്രീയ സ്വയംസേവക് സംഘം സര്‍ സംഘചാലക് പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുക.
കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രമന്ത്രിമാരും ക്ഷണിക്കപ്പെട്ട പ്രധാന അതിഥികളും ഉള്‍പ്പെടെ 200 പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു.
.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…