Tuesday, May 14, 2024
spot_img

രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി അയോധ്യ നഗരം സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നു

അയോധ്യ : രാമക്ഷേത്ര നിര്‍മാണ ആരംഭത്തിനു മുന്നോടിയായി അയോധ്യ നഗരം അണിഞ്ഞൊരുങ്ങുന്നു. നഗരത്തിന്റെ മുക്കും മൂലയും മുപ്പത്തി മുക്കോടി ദേവതകളുടെ ചുമർ ചിത്രങ്ങൾ കൊണ്ട് നിറയുകയാണ്.

ഓരോ തെരുവ് വീഥിയിലും ചുമരുകളിലും കടകളുടെ ഷട്ടറുകളിലുമുൾപ്പെടെ ദൈവങ്ങളുടെ വ്യത്യസ്തമായ രൂപങ്ങൾ കൊണ്ട് സമ്പത്സമൃതം ആവുകയാണ്. എവിടെ നോക്കിയാലും നമുക്കത് കാണാൻ കഴിയും. വ്യത്യസ്തമായ നിറഭേദങ്ങൾ കൊണ്ട് മുൻപെങ്ങും ഒരു നഗരത്തിലും കണ്ടിട്ടില്ലാത്ത നൂതനമായ രൂപ ഭാവങ്ങൾ. കാണികളുടെ കണ്ണുകളെ അവിസ്മരണീയമാക്കുന്ന കാഴ്ചയാണത്. ഏവരെയും ഭക്തി സാന്ദ്രതയിൽ പരിവർത്തനം ചെയ്യുന്ന കാഴ്ച്ച. ശരിക്കും പറയുകയാണെങ്കിൽ, ഏവരെയും ഭഗവാനിൽ മനുഷ്യരെ ലയിപ്പിക്കുകയാണ് ആ കാഴ്ചകൾ.

ആഗസ്ത് 5 നാണ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തറക്കല്ലിടുക. ചടങ്ങിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാഷ്ട്രീയ സ്വയംസേവക് സംഘം സര്‍ സംഘചാലക് പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുക.

കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രമന്ത്രിമാരും ക്ഷണിക്കപ്പെട്ട പ്രധാന അതിഥികളും ഉള്‍പ്പെടെ 200 പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു.

.

Related Articles

Latest Articles