Friday, May 3, 2024
spot_img

റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയുള്ള തീവണ്ടി ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കും

ദില്ലി : വരും ദിവസങ്ങളില്‍ രാജ്യത്ത് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയുള്ള തീവണ്ടി ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. യാത്രക്കാര്‍ക്ക് അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കൗണ്ടറുകള്‍ വഴി ടിക്കറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് 1.7 ലക്ഷം പൊതുസേവ കേന്ദ്രങ്ങള്‍ വഴിയുള്ള തീവണ്ടി ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.

അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. ടിക്കറ്റ് ബുക്കിംഗിനുള്ള പ്രോട്ടോക്കോള്‍ തയ്യാറായി വരുകയാണെന്നും പീയുഷ് ഗോയല്‍ അറിയിച്ചു. അതേസമയം പൊതുസേവ കേന്ദ്രങ്ങള്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐആര്‍ടിസി വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്കിംഗിനായി 12 മണിക്കൂറില്‍ 73 തീവണ്ടികള്‍ ലഭ്യമാണ്. ഇതിനോടകം തന്നെ 1,49,025 ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.വരും ദിവസങ്ങളില്‍ കൂടുതല്‍ തീവണ്ടി സര്‍വ്വീസുകള്‍ പുന:രാരംഭിക്കാനും ആലോചനയുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ റെയില്‍ വേ അനുവാദം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles