Monday, December 15, 2025

റോയും മൊസാദും സി ഐ എ യുമൊക്കെ സാമൂഹിക സുരക്ഷാ സന്നദ്ധ സംഘടനകൾ ആണോ?| PEGASUS

പെഗാസസ്’ പോലെയുള്ള ഒരു സോഫ്റ്റ്‌വെയറിന്റെ സാധ്യതകൾ ഒരു ‘സൈബർ വെപ്പണാക്കി’ കേന്ദ്രം പ്രയോജനപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിനു വലിയ പ്രസക്തിയൊന്നുമില്ല.കാരണം
‘എല്ലാത്തരം സ്ട്രാറ്റജികളും ,അവയുടെ ഫ്രെയിംവർക്കുകൾ ഭേദിച്ച് പുറത്തേക്ക് പോകാറുണ്ട്.’!
സ്വന്തമായി ചാര സംഘടനകളെ വാർത്തെടുത്ത്, ചെല്ലും, ചെലവും കൊടുത്ത്, ചാരപ്പണി പഠിപ്പിക്കുന്ന, കാലത്താണ് ‘ചാവേർ സോഫ്റ്റു വെയറുകളെ ‘കുറിച്ച് ഇവിടെ തർക്കിക്കുന്നത്.

നമ്മൾക്ക് സുപരിചിതമായ റോയും,സിഐഎയും,മൊസാദും, കെ ജി ബിയും, എം16 മൊക്കെ വെറും സാമൂഹ്യ സുരക്ഷാ സംഘടനകളാണോ.? അല്ലല്ലൊ.മറിച്ച്, അതാതു രാജ്യങ്ങളിലെ ഒന്നാംതരം, ‘ഹൈലി സോഫിസ്റ്റിക്കേറ്റഡ് സ്പൈ ഓർഗനൈസേഷനുകളല്ലേ?.
എന്താണ് ഇവരുടെ പണി.??? ചിന്തിച്ചു നോക്കിയിട്ടുണ്ടോ.??

പണ്ട്,
അറുപതുകളിൽ, സോവിയറ്റുയൂണിയന്റെ ചാരസംഘടനയായ, ‘കെ ജി ബി ‘ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ വരെ കേറിയിരുന്നു നിരങ്ങിയ കഥകൾ, ‘മിട്രോഖിൻ ആർക്കവൈസ്’ തുറന്നാൽ നമ്മുക്ക് കാണാൻ കഴിയും.
കമ്പിയില്ലാകമ്പിയും, ട്രങ്ക്ബുക്കിംങ് ടെലഫോണിംങ് സൗകര്യങ്ങളും മാത്രം അന്നത്തെ സൈബർ സാങ്കേതിക കണ്ടുപിടുത്തങ്ങളായി ഉണ്ടായിരുന്ന , കാലത്ത്, വെറും റൂബിൾസ് കെട്ടുകളുടെ വലുപ്പം കാട്ടി ,കൊണ്ടുപോകാവുന്ന രേഖകൾ മുഴുവൻ കെ ജി ബി അന്ന്, ഇന്ത്യയിൽ നിന്നും കടത്തിയിരുന്നു.നന്ദിയുടെയും, കടപ്പാടിന്റെ യും, വീർപ്പുമുട്ടലിൽ, മോസ്കോയിൽ നിന്നും വി കെ കൃഷ്ണമേനോന്, നന്ദിപ്രമേയ കത്തുകൾ വരെ അയച്ചു കൊടുത്തിരുന്നു.മേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെ ജി ബി നേരിട്ട് ഇടപ്പെടുകയുംചെയ്തു.മൂന്നാം ലോകം രാജ്യങ്ങളിൽ കെ ജി ബി ക്ക് ഏറ്റവും സ്വാധീനം ചെലുത്താൻ കഴിഞ്ഞത് ഇന്ത്യയിലായിരുന്നുവെന്ന്,1973ൽ FCD യുടെ കൗണ്ടർ ഇന്റലിജെന്റ് തലവനും, കെ ജി ബി ജനറലുമായിരുന്ന ‘ഓലെഗ് കാലുഗിൻ’,രേഖപ്പെടുത്തിയിട്ടുണ്ട്.!!!!
പറഞ്ഞു വന്നത്,ഒരു വിദേശ ചാര സംഘടനയെ, ‘സ്വന്തം മച്ചമ്പിയെ ‘പോലെ പരിഗണിച്ച് രാജ്യത്ത്, പരവതാനി വിരിച്ചു കൊടുത്ത്, കിടത്തി ഉറക്കിയ, ഒരു ചാര ചരിത്രം നമുക്ക് ഉണ്ടായിരുന്നുവെന്നത് ഓർമ്മപെടുത്താനാണ്.!!!
അടുത്തകാലത്തല്ലേ,
ഗാരിമാക്കിൻസ് എന്ന സ്കോട്ടിഷ് പ്രോഗ്രാമർ, യു എസിന്റെ സൈനിക ഡാറ്റാബെസിലേക്കും, നാസയുടെ കോൺഫിഡൻഷ്യൽ സൈറ്റുകളിലേക്കും,പുല്ലുപോലെ നുഴഞ്ഞുകയറി ഞെട്ടിച്ചത്.! ലോകപോലീസ് ആ കാഴ്ചകണ്ട് അമ്പരന്നു.!

നമ്മുടെ,കിടു സൈബർവരിയേഴ്സ്
പാക്സൈന്യത്തിന്റെ സൈറ്റ് ഹാക്ക് ചെയ്ത് അവിടെ പൊങ്കാലയിട്ടിട്ട് പുഷ്പം പോലെ ഇറങ്ങിവന്നത് ഓർക്കുന്നില്ലേ..?
ഗാരിമാക്കിൻസിനെ ജീവനോടൊ, അല്ലാതെയോ പിടിച്ചുകൊണ്ടു വരാനായിരുന്നു,ഓഡർ. നാണക്കേടു കൊണ്ട് അമേരിക്കൻ പോലീസ് അന്ന് പരക്കം പാഞ്ഞു.!!
ഇനി
ബരാക് ഒബാമയുടെ കാലത്താണ്, സിഐഎയുടെ തന്നെ സൈബർചാരൻമാർ , മൈക്രോസോഫ്റ്റിന്റെ യും, യാഹൂവിന്റെയുമടക്കം ഒൻപത് അമേരിക്കൻ ഇന്റെർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും, ഫോൺ സംഭാഷണങ്ങളും ചോർത്തിയെന്ന് സി ഐഎ യുടെ തന്നെ ടെക്നിക്കൽ സ്റ്റാഫായിരുന്ന എഡ്വേർഡ് സ്നോഡൻ വിളിച്ചു പറഞ്ഞത്.!!!!
അപ്പോൾ
ഇതിലെക്കെ എന്തോന്ന് അതിശയം.!!!
പുതുമ.!! ഒക്കെ സർവ്വസാധാരണം.

‘ഇറാഖ് വാർ ലോഗുകൾ ‘എന്ന പേരിൽ ജൂലിയൻ അസാഞ്ച് എന്ന കംപ്യൂട്ടർ പ്രോഗ്രാമർ വിക്കിലീക്സിലൂടെ പുറത്തു വിട്ടത്, അമേരിക്കൻ സൈന്യം അഫ്ഗാനിലും, ഇറാഖിലും ഇടപെട്ട 391832 ഓളം രേഖകളാണ്.
കളിയറിയാവുന്ന, ഒരു വന് എവിടെയൊക്കെ നുഴഞ്ഞുകയറാനും, ചോർത്തേണ്ടത്, ചോർത്താനുംഈ കാലത്ത് എന്തോന്ന് ബുദ്ധിമുട്ട്.!!!!

ഇറാന്റെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ ടെഹറാനിൽ വെച്ചാണ് വിദൂര നിയന്ത്രിത ബോംബ് സ്ഫോടനത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് കൊല്ലപ്പെടുന്നത്.
ഇറാൻ ഞെട്ടി.!!! തങ്ങളുടെ സുരക്ഷാസംവിധാനങ്ങളിലെ ചോർച്ചയുടെ ഉറവിടം തേടി അവർ പരക്കം പാഞ്ഞു.!
സൗദി അറേബ്യ വിശുദ്ധ ഗ്രന്ഥം തൊട്ട്, ആണയിട്ടു പറഞ്ഞു “ഞങ്ങൾക്കിതിൽ പങ്കില്ലയെന്ന്..!!!!!
അതിനു മുമ്പ് ഇറാൻ തന്റെ സ്വപ്ന പദ്ധതിയായി കൊണ്ടു നടന്നിരുന്ന, ആണവ പദ്ധതികളുടെ രഹസ്യങ്ങൾ മൊസാദ് തലവൻ യോസി കോഹൻ മാധ്യമങ്ങളുടെ മുമ്പിൽ നിരത്തിവെച്ചപ്പോഴും,
ഇതെങ്ങനെ സാധിക്കുന്നുവെന്ന് ഇറാൻ ചിന്തിച്ചില്ല. !
ഇനി നോക്കുക,
‘എത്തിക്കൽ ഹാക്കിംഗ് ‘നമ്മുടെ നാട്ടിൽ നിയമവിധേയമാണന്ന്, സർക്കാർ തന്നെ പറയുന്നു.
ക്രൈമുകൾ പലതും തെളിയുന്നതും ഇതിന്റെ പിൻ ബലത്തിലാണ്.!!
ഇവിടെയും രാജ്യസുരക്ഷ തന്നെയാണ് ആധാരം.!
എന്നാൽ അതുപോലെ തന്നെ, നൂറുകണക്കിന് മാൽവെയറുകളും, ഇവിടെ സുലഭമാണ്, ഈ സാധ്യതകളാണ് ഏതാണ്ട് നാലു കോടിയോളം വരുന്ന പോൺ സൈറ്റുകളിൽ, പല വീഡിയോകളും, ടെക്കികളായ വില്ലൻമാർ ബിറ്റ് കോയിൻ പോലുള്ള ഇടപാടുകൾ വഴി വിറ്റ് കാശാക്കുന്നത്.
ഇതിനെല്ലാം അനന്തമായ സാധ്യതകളാണ്,ഇവിടെയും, എവിടെയും തുറന്നു കിടക്കുന്നത്.

അടുത്തിടെ,പീപ്പിൾസ് ബാങ്ക് ഓഫ് ചൈന , ഇന്ത്യയിലെ അംബുജ സിമിന്റിന്റെയും, എച്ച് ഡി എഫ് സി ബാങ്കിന്റെയും, പിരാമൽ എന്റെർ പ്രൈസിന്റെ യും,മറ്റും ഓഹരികൾ വാങ്ങിക്കൂട്ടി, ഒരു കളിക്ക് ശ്രമിച്ചപ്പോൾ കണ്ടു പിടിച്ച്കേന്ദ്രം തടയിട്ടത്, എങ്ങനെയാണെന്ന്, ഇപ്പോൾ കത്തികാണുമല്ലൊ.!!

വയറുകൊണ്ടും, കുത്തിതിരുപ്പുകൊണ്ടും, വയറ്റി പിഴപ്പു നടത്തുന്ന, സിദ്ധാർത്ഥ് വരദരാജനെന്ന, മാധ്യമകൂട്ടികൊടുപ്പു കാരൻ മനസിൽ കാണുന്നതിനുമുമ്പേ , ഈ ഒരു നനഞ്ഞ പടക്കമേറിന്റെ സാധ്യത അറിയേണ്ടവർ അറിഞ്ഞിരുന്നു.
ഇനി ചോർത്തപ്പെടേണ്ടതാണെങ്കിൽ ചോർത്തപ്പെടാനുള്ള സാധ്യതകൾ കണ്ടെത്തി
ചോർത്തപ്പെടുക തന്നെ വേണം.#

‘രാജാവിന് ചകിത ചക്ഷുകളല്ല വേണ്ടത്
ചാര ചക്ഷുകളാണ്.

Related Articles

Latest Articles