Categories: Indiapolitics

ലോകം മുഴുവൻ അംഗീകരിച്ചാലും,നിങ്ങൾ അത് ചെയ്യില്ല ,നിങ്ങൾ ജനവിരുദ്ധരാണ്

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമാണെന്ന്‌ അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ലോകം മുഴുവന്‍ തങ്ങളെ അഭിനന്ദിച്ചാലും കോണ്‍ഗ്രസ് അത് ചെയ്യില്ലെന്നും ജനങ്ങളോടൊപ്പം നില്‍ക്കേണ്ട സമയത്ത് സര്‍ക്കാരിനെതിരേ തെറ്റായ പ്രചാരണം നടത്തുകയാണെന്നും പ്രകാശ് ജാവഡേക്കര്‍ ആരോപിച്ചു. 

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയും കരയുകയുമാണ് ചെയ്തത്. ഇപ്പോള്‍ നമ്മള്‍ ആശ്വാസം കൊള്ളുമ്പോള്‍ വീണ്ടും കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ജര്‍മിനി, ബ്രസീല്‍, സ്‌പെയിന്‍, ഇറ്റലി, ചൈന തുടങ്ങി നിരവധി രാജ്യങ്ങളില്‍ വൈറസ് വ്യാപനം എത്രമാത്രം ബാധിച്ചു എന്നത് നമ്മള്‍ കണ്ടതാണ്. ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ വളരെ ചെറുതാണ്.- അദ്ദേഹം പറഞ്ഞു.

നാലു ഘട്ടങ്ങളിലായി നടപ്പിലാക്കിയ ലോക്ക്ഡൗണിലും പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്നും ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരേ രൂക്ഷമായ പ്രതികരണവുമായി മന്ത്രി എത്തിയത്. 

കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ എന്ന നയം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീക്ഷച്ചതുപോലെ ഫലപ്രദവുമായിരുന്നില്ല ലോക്ക്ഡൗണില്‍ നിന്നുമുണ്ടായതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ തങ്ങളെ അഭിനന്ദിച്ചാലും കോണ്‍ഗ്രസ് അത് ചെയ്യില്ല. അവര്‍ രാഷ്ട്രീയം കളിക്കും. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളോടൊപ്പം നില്‍ക്കേണ്ട സമയത്ത് സര്‍ക്കാരിനെതിരേ തെറ്റായ പ്രചാരണം നടത്തുകയാണ്.- മന്ത്രി പറഞ്ഞു.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

9 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

10 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

10 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

10 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

10 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

11 hours ago