bomb-explosion-in-kannur-young-boy-injured-while-playing
തളിപ്പറമ്പ്: മൊറാഴ പണ്ണേരിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ വി. നന്ദകുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. വീടിന്റെ മുന്‍ഭാഗത്തെ ഓടുകളും ജനല്‍ ഗ്ലാസുകളും വരാന്തയിലെ കസേരയും ബോംബേറില്‍ തകര്‍ന്നു. അക്രമസമയത്ത് നന്ദകുമാര്‍ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് സിഐ എന്‍.കെ. സത്യനാഥന്‍, എസ്‌ഐ പി.സി. സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിന് മുമ്പ് രാത്രി എട്ടോടെ മൊറാഴയ്ക്ക് സമീപം കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊട്ടമ്മലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആദര്‍ശിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇയാള്‍ ചെറുകുന്ന് കോണ്‍വന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…