Sunday, December 14, 2025

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിനാല് ലക്ഷം കടന്നു, 652,039 മരണം; ആശങ്ക വർധിക്കുന്നു

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 16,412,794 ആയി ഉയര്‍ന്നു. ഇതുവരെ 652,039 മരണം റിപ്പോർട്ട് ചെയ്തു . 10,042,362 പേര്‍ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമതായി തുടരുന്നത് . അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,371,444 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 55,735 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 149,845 ആയി.

ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,419,901. 24 മണിക്കൂറിനിടെ പുതിയ 23,467 കേസുകൾ റിപ്പോർട്ട് ചെയ്തു .ആകെ 87,052 മരണങ്ങളുമുണ്ടായി. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 1,436,019 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 50,525 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 32,812 ആയി. 918,735 പേ‌ര്‍ രോഗമുക്തി നേടി.

Related Articles

Latest Articles