Sunday, December 14, 2025

ലോക്ക്ഡൗണിൽ കാത്തിരുന്ന് മടുത്തു, ഒടുവിൽ പ്രതിശ്രുത വരനും വധുവും ചെയ്തത് ഇങ്ങനെ

നാഗർകോവിൽ : ലോക്ക്ഡൗൺ കാരണം വിവാഹം രണ്ട് പ്രാവശ്യം മാറ്റിവെച്ചു. ഒടുവിൽ വധുവും വരനും ഒളിച്ചോടി. മാർച്ച്‌ 26നാണ് ഇവരുടെ വിവാഹം വീട്ടുകാർ തീരുമാനിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം ഏപ്രിലിലേക്ക് മാറ്റി.

കന്യാകുമാരി തിങ്കൾ ചന്തയ്ക്ക് സമീപമുള്ള ഗ്രാമത്തിലെതാണ് പെൺകുട്ടി. നഗർകോവിലിലുള്ളതാണ് വരൻ. ഞായറാഴ്ച വൈകുന്നേരം തോട്ടത്തിൽ പോകുകയാണെന്ന് പറഞ്ഞു പോയ പെൺകുട്ടിയെ ഏറെ നേരം ആയി കാണാഞ്ഞിട്ട് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയതാണെന്നു മനസ്സിലായത്.

Related Articles

Latest Articles