പട്യാല : പഞ്ചാബിൽ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പൊലീസുകാരന്റെ കൈ വെട്ടി. പട്യാലയിലാണ് സംഭവം. ആയുധധാരികളായ അഞ്ചംഗ സംഘമാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്. പട്യാലയില്‍ ഇന്ന് രാവിലെ 6:15 ഓടെയായിരുന്നു സംഭവം.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മാണ്ഡിയില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തടയുകയും കര്‍ഫ്യൂ ആയതിനാല്‍ യാത്രക്ക് ആവശ്യമായ പാസ് ചോദിക്കുകയും ചെയ്തതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് വെട്ടേല്‍ക്കുകയും മറ്റ് മൂന്നു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിറ്റുണ്ട്. വാളുകൊണ്ടുള്ള വെട്ടേറ്റ് പൊലീസുകാരന്റെ കൈപ്പത്തി അറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ രാജേന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ‘നിഹംഗ്’ എന്ന സിഖ് വിഭാഗമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന. ആക്രമണത്തിന് ശേഷം സംഘം കടന്നു കളഞ്ഞു. ശേഷം ഒരു ഗുരുദ്വാരയില്‍ നിന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് വിവരം..
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…