പത്തനംതിട്ട : ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പത്തനംതിട്ട ജില്ലയില്‍ 321 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വാഹനങ്ങളുമായി പുറത്തിറങ്ങിയവരേയും അനാവശ്യമായി നിരത്തുകളില്‍ ചുറ്റിക്കറങ്ങുന്നവരേയും കടയുടമകളേയും മറ്റും പ്രതികളാക്കിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 326 പേരെ അറസ്റ്റ് ചെയ്യുകയും 274 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആറു പേര്‍ ചേര്‍ന്ന് ഏനാത്ത് ബദാംമുക്കില്‍ പണം വച്ച് ചീട്ട് കളിച്ചതിന് ഏനാത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
നാല് പേര്‍ പിടിയിലായി.രണ്ട് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയി. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സിലെ നിര്‍ദിഷ്ട വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസ് എടുത്തത്. മോഷണം തുടങ്ങിയ പൊതുവായ കുറ്റകൃത്യങ്ങള്‍ ജില്ലയില്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ബിവറേജസ് ഷോപ്പുകള്‍ അടച്ചതോടെ വ്യാജമദ്യനിര്‍മാണം സംബന്ധമായ സംഭവങ്ങള്‍ വ്യാപകമാണ്. ചിറ്റാര്‍ മുണ്ടന്‍പാറ കമലാസനന്‍ എന്ന ആളുടെ പറമ്ബില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം ചിറ്റാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍പിള്ളയും സംഘവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കമാലാസനന്റെ മകന്‍ പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ രണ്ട് പേര്‍ ഓടി രക്ഷപെട്ടു. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വ്യാജ ചാരായ വാറ്റ് വ്യാപകമാകുന്നുണ്ട്. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യം മുതലെടുത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനനിയമനടപടികള്‍ കൈക്കൊള്ളും. റെയ്ഡുകളും വാഹനപരിശോധനയും വ്യാപകമാക്കുമെന്നും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…