Monday, December 22, 2025

ലോക്ക് ഡൗണ്‍ ഇനിയും നീളും?

ദില്ലി: ഏപ്രില്‍ പതിനാല് വരെ പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ ചര്‍ച്ചകളും ആലോചനകളും തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കടുത്ത നിയന്ത്രണം വേണമെന്നാണ് മറ്റു ചില സംസ്ഥാനങ്ങള്‍ നല്‍കിയ നിര്‍ദേശം. ഇതുവരെ പത്ത് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മറ്റു പത്ത് സംസ്ഥാനങ്ങള്‍ കൂടി ഇതേ നിലപാട് എടുത്തേക്കും എന്നാണ് സൂചന.

കേരളമടക്കം പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ല എല്ലാവരുടേയും അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപനം നടത്തും എന്നാണ് സൂചന. ആരോഗ്യമേഖലയിലെ വിദഗ്ദ്ധരെല്ലാം ലോക്ക് ഡൗണ്‍ ഇനിയും നീട്ടണം എന്ന അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles