ദില്ലി : രാജ്യത്ത് ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണ്‍ 12 വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതായി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു. പത്തൊൻപത് വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ 5,000 പൗരന്‍മാരെ ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ബ്രിട്ടണ്‍ പുതുതായി ഏര്‍പ്പാട് ചെയ്ത പന്ത്രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരം, അമൃത്സര്‍, അഹമ്മദാബാദ്, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുക. നേരത്തെ പ്രഖ്യാപിച്ച ഏഴ് വിമാനങ്ങളില്‍ ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കുടുങ്ങിയപ്പോയവരെയാണ് തിരിച്ചെത്തിക്കുക.
കഴിഞ്ഞ ദിവസം 317 ബ്രിട്ടീഷ് പൗരന്‍മാരെ വഹിച്ചുള്ള ആദ്യ വിമാനം ഗോവയില്‍നിന്ന് ബ്രിട്ടണിലെത്തിയിരുന്നു. നേരത്തേ ഇന്ത്യയില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണ്‍ ഏഴ് വിമാനങ്ങള്‍ സജ്ജമാക്കായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്ത്രണ്ട് വിമാനങ്ങള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്.ഏപ്രില്‍ 20നുള്ളില്‍ 5000 പൗരന്‍മാരേയും ബ്രിട്ടണിലേക്ക് തിരിച്ചെത്തിക്കും.
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…
സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം ഭീഷണിയിലൂടെ പത്താംക്ലാസ് വിദ്യാർഥിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് കൗമാരക്കാർ…
പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്താൻ നടത്തിയ നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തുകയായിരുന്നു സംഘത്തിന്റെ…