Monday, December 15, 2025

വടക്കൻ കേരളത്തിൽ ഐ എസ് പിടിമുറുക്കുന്നു; രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് മുക്കി സർക്കാർ ?

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഫര്‍ഹാന്‍ അഹമ്മദബാദ് സ്‌ഫോടന പരമ്പരയിലെ വിധിക്കെതിരെ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തത് കഠാരഉള്‍പ്പെടെയുള്ള ആയുധവുമായാണെന്നും ശ്രീജിത്ത് കോടേരി പറഞ്ഞു.

പ്രതിഷേധപ്രകടനം അവസാനിച്ചിട്ടും അവിടെ തന്നെ തമ്പടിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട പോലീസിനോട് ഒരു സംഘംപ്രവര്‍ത്തകര്‍ തട്ടിക്കയറുകയായിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഫര്‍ഹാന്‍ ഷെയ്ക്കിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് അതീവമാരകമായ എസ് കത്തി മാതൃകയിലുള്ളത് പൊലിസ്പിടിച്ചെടുത്തത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ശ്രീജിത്ത് കോടേരി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ബോംബ് – ഡോഗ് സ്ക്വാഡുകളുടെ പരിശോധന ശക്തമാകും.

Related Articles

Latest Articles