ദില്ലി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് രാജ്യത്ത് എത്തുക ഒന്‍പത് വിമാനങ്ങള്‍. ഗള്‍ഫ് നാടുകള്‍ക്ക് പുറമേ അമേരിയ്ക്ക, ബ്രിട്ടന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രവാസികള്‍ എത്തുക. അമേരിക്കയില്‍ നിന്നുള്ള വിമാനം മുംബൈയിലും തുടര്‍ന്ന് ചെന്നൈയിലും ആണ് എത്തുക. ഇംഗ്ലണ്ടില്‍ നിന്നുള്ള വിമാനം ഹൈദരാബാദില്‍ എത്തും. ഫിലിപ്പൈന്‍സില്‍ നിന്നുള്ള മുംബൈയില്‍ ആണ് ഇറങ്ങുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. മസ്‌ക്കറ്റ്, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വിമാനങ്ങളാണ് കൊച്ചിയിലെത്തുന്നത്. കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്കും സൗദിയില്‍ നിന്ന് ഡല്‍ഹിയിലേക്കും, യുഎഇയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബബത്പൂരിലേക്കും ഇന്ന് വിമാനമുണ്ട്.

