Monday, December 22, 2025

വന്ദേ ഭാരത് മിഷൻ അഞ്ചാംഘട്ടം. ഒമാനില്‍ നിന്ന് 23 അധിക വിമാന സർവീസുകൾ കൂടി.

ദില്ലി: വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 23 അധിക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു. അധിക സർവീസുകളിൽ എട്ടെണ്ണം കേരളത്തിലേക്കുള്ളതാണ്. ഓഗസ്റ്റ് 16ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുകൾ വീതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വന്ദേ ഭാരത് അഞ്ചാംഘട്ട സർവീസുകൾ ഓഗസ്റ്റ് ആറ് മുതൽ ആരംഭിച്ചിരുന്നു. 19 സർവീസുകളാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നത്. ഓഗസ്റ്റ് 15 വരെയുള്ള ആദ്യ പ്രഖ്യാപനത്തിലും എട്ട് സർവീസുകൾ കേരളത്തിലേക്ക് ഉണ്ടായിരുന്നു.

കഴിഞ്ഞ മൂന്നു മാസങ്ങളിലായി 56,000 ഇന്ത്യക്കാർ ഒമാനില്‍ നിന്ന് മടങ്ങിയതായാണ് മസ്‍കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചത്. മേയ് ഒൻപതിനാണ് വന്ദേ ഭാരത് ദൗത്യം ഒമാനിൽ നിന്നും ആരംഭിച്ചത്.

Related Articles

Latest Articles