വയസുകാലത്തും എന്തിനാണ് പണിക്ക് പോകുന്നതെന്ന് ചോദിച്ചാൽ പലരും പറയുന്ന മറുപടി ഒന്നായിരിക്കും,മരുന്ന് വാങ്ങാന്‍… ദൈനം ദിന ചിലവുകൾ ചെലവുകളെല്ലാം മക്കൾ നോക്കുമെങ്കിലും തങ്ങളുടെ രോഗ വിവരങ്ങൾ മക്കളോട് പറഞ്ഞ് ചികത്സ തേടാൻ പലർക്കും മടിയാണ്.
ഇതു തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ വയോമിത്രം പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികില്‍സ, സൗജന്യ മരുന്ന്, കൗണ്‍സലിങ് എന്നിവ നല്‍കി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് ഇപ്പോൾ 24 കോടി രൂപയുടെ ഭരണാനുമതി നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.

