ദില്ലി: ലോകത്തിന് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ മരുന്ന് കമ്പനി. കൊറോണ വാക്സിന് ഒക്ടോബറില്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി പറഞ്ഞു. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടേതാണ് വാഗ്ദാനം. മനുഷ്യരിലെ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് കമ്പനി ഡയറക്ടര്‍ പുരുഷോത്തമന് സി. നമ്പ്യാര്‍ പറഞ്ഞു.
മനുഷ്യരില്‍ പരീക്ഷണം പൂര്‍ത്തിയാക്കി ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ 1000 രൂപയ്ക്കാകും വാക്സിന് ലഭ്യമാക്കുക.
കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയുമാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊറോണ പ്രതിരോധ വാക്സിന് ഗവേഷണം.
കൊറോണ വ്യാപനം രൂക്ഷമായതിനാല്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുമ്പോള്‍ത്തന്നെ വ്യാവസായിക നിര്‍മാണത്തിനും തുടക്കമിടാനാണ് പദ്ധതി. ജൂണില്‍ നിര്‍മാണം തുടങ്ങി സെപ്റ്റംബറോടെ 2 കോടി ഡോസ് തയാറാക്കി വയ്ക്കും.
കൊറോണ മഹാമാരിയെ തുടച്ചുമാറ്റാന്‍ രാജ്യങ്ങളുടെ വാക്സിന് നയത്തില്‍ കൊറോണ വാക്സിനേഷന് കൂടി ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് ഇവരുടെ നിഗമനം. ഇന്ത്യയില്‍ ആയിരം രൂപയ്ക്ക് വാക്സിന് നല്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം വിദേശവിപണിയിലൂടെ നികത്താമെന്നാണ് കണക്കുകൂട്ടല്‍.
ലോകത്തെ വാക്സിന് നിര്‍മാണത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നതു സിറമാണ്. എച്ച്1 എന്‍ 1 ന് നേസല്‍ സ്പ്രേ കണ്ടു പിടിച്ചതും ഇവരാണ്.
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…