Thursday, December 18, 2025

വായിക്കാനാരുമില്ലെങ്കിലെന്താ, തള്ളോട് തള്ള്; സർക്കാരിന് വേണ്ടി തള്ളി മറിക്കുന്നവരെ കയ്യോടെ പിടിച്ചു

തിരുവനന്തപുരം: നവ മാധ്യമങ്ങളിൽ സി പി എം സൈബർ സഖാക്കൾ നടത്തുന്ന പി ആർ വർക്ക് പൊളിച്ചടുക്കി സോഷ്യൽ മീഡിയ. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ. ഷൈലജ എന്നിവരെ പുകഴ്ത്തി വിദേശ ഓണ്‍ലൈന്‍ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് പിന്നിലെ പി ആർ വർക്കാണ് സോഷ്യൽ മീഡിയ ഇപ്പോൾ പുറത്തുകൊണ്ടുവന്നത്.

സർക്കാരിനെയും മന്ത്രിമാരെയും പുകഴ്ത്തി വരുന്ന വിദേശ മാധ്യമ റിപ്പോർട്ടുകളിൽ ഭൂരിപക്ഷവും അധികം പ്രചാരമില്ലാത്ത ചില വിദേശ ഓണ്‍ലൈനുകളിലാണെന്നും, ഇവയെല്ലാം എഴുതുന്നത് രണ്ടു സൈബര്‍ സഖാക്കളാണെന്നുമാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തൽ. വിജയ് പ്രസാദ്, സുബിന്‍ ഡെന്നിസ് എന്നിവരാണ് ഈ ലേഖനങ്ങള്‍ക്കു പിന്നില്‍ പ്രവർത്തിക്കുന്നത്. വിജയ് പ്രസാദ് ബംഗാളില്‍ നിന്നുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്. ഇയാൾ ജെ എന്‍ യുവിലെ പഴയ എസ് എഫ് ഐ നേതാവാണ്. കാഞ്ഞിരിപ്പള്ളി സ്വദേശിയായ സുബിന്‍ ഡെന്നിസും ജെ എന്‍ യുവിലെ മുന്‍ വിദ്യാര്‍ത്ഥിയാണ്. രണ്ടുപേരും ട്രൈകോണ്ടിനെന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് എന്ന എന്‍ജിഒയുടെ ഭാഗവുമാണ്.

ഒരേ ലേഖനം തന്നെ വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയത് കൂടുതല്‍ പ്രചാരമില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇന്‍ഡിപെന്‍ഡന്‍റ് മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കൂട്ടായ്മയില്‍ ഗ്ലോബ്‌ട്രോട്ടര്‍ എന്ന മാധ്യമഗ്രൂപ്പ് വഴിയാണ് ഈ ലേഖനങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാ ലേഖനങ്ങളും ഇവരുടെ പേരുകള്‍ സഹിതമാണ് പ്രസിദ്ധീകരിക്കുന്നതും. ഇടതുസര്‍ക്കാരിനു വേണ്ടി ശക്തമായ പി ആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് വിവിധ വിദേശഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സൈബർ സഖാക്കൾ നടത്തുന്ന ക്യാംപെയ്ന്‍.

Related Articles

Latest Articles