Sunday, December 21, 2025

വിദേശത്തു നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം

കോട്ടയം ;- വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു . കോട്ടയം കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഒരാഴ്ച മുൻപാണ് ഇയാൾ വിദേശത്ത് നിന്നെത്തിയത് . തുടര്‍ന്ന് കടുത്ത ചുമയും പനിയും അനുഭവപ്പെട്ട യുവാവിനെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചിരുന്നു.ശേഷം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദേശം നല്‍കിയത്. എന്നാൽ,

രണ്ട് ദിവസമായി അസുഖം മൂര്‍ച്ഛിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ചികിത്സ വൈകിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം , രണ്ടു രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക കാലതാമസം മാത്രമാണ് സംഭവിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. പോസ്റ്റ്മോർട്ടം ഫലം ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു.

Related Articles

Latest Articles