കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിലെ ആരോഗ്യ പ്രവർത്തകരെ ക്വാറന്റിൻ ചെയ്യാത്തതിൽ പ്രതിഷേധവുമായി പി റ്റി തോമസ് എംഎൽഎ. ഇവരിൽ ചിലർ ശസ്ത്ര ക്രിയപോലും നടത്തുകയുണ്ടായി. ആരോഗ്യസംഘടന മുന്നോട്ട് വെച്ച പ്രോട്ടോകോൾ എല്ലാവർക്കും ഒരു പോലെയാണ്.
വിമാനത്താവളത്തിലെ ആരോഗ്യപ്രവർത്തകരിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വർധിക്കുന്നു. ആരോഗ്യപ്രവർത്തകരോട് 14ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നെങ്കിലും അന്ന് അതിനുള്ള അവസരം ഇവർക്ക് ലഭിച്ചിരുന്നില്ല. ആകെ 40പേരാണ് ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.

