herd-of-wild-elephants-in-palappilly-centre
മമ്പാട്: മലപ്പുറം ജില്ലയിലെ മമ്പാട് വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. മമ്പാട് പുള്ളിപ്പാടം സ്വദേശിയായ അസ്മാബിയാണ്(53) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ എടവണ്ണ റേഞ്ചിലെ ഒന്നാം തോട് വനമേഖലയില്‍ വച്ചാണ് അസ്മാബിയെ കാട്ടാന ആക്രമിച്ചത്.
വനമേഖലയിലെ 1958 തേക്ക് പ്ലാന്റേഷനില്‍ വിറക് ശേഖരിക്കാനായി പോയതായിരുന്നു അസ്മാബി. ഇതിനിടെയിലാണ് കാട്ടാന ആക്രമിച്ചത്. അസ്മാബിയുടെ കൂടെയുണ്ടായിരുന്ന കദീജ ആനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു.
ആനയുടെ തട്ടേറ്റ് തെറിച്ച് വീണ അസ്മാബി മരത്തില്‍ ഇടിച്ച് വീണു. ഉടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലുമെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
അസ്മാബിയുടെ ഭര്‍ത്താവ് കുഞ്ഞാലന്‍കുട്ടി വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറാണ്. മക്കള്‍ സുനീര്‍, നിഷാദ്, ജംഷീര്‍, ജംഷീന, സിയാദ്. മരുമക്കള്‍: ഷാജി, ഉമ്മുഹബീബ, ഫെബിന, ഷംല. അസ്മാബിയുടെ ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് അത്തക്കടവ് മുജാഹിദ് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…