കോഴിക്കോട്: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ സര്‍ക്കാർ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയതിന് 20 ആളുകളുടെ പേരില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. പുതിയകടവ് നൂരിഷ പള്ളിയിലെ പ്രാര്‍ഥനയ്ക്ക് നേതൃത്വം കൊടുത്ത അബ്ദുറഹ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരിലാണ് കേസ്.
ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. പോലീസിനെ കണ്ട് ജനല്‍വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ട അഞ്ച് ആളുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരിലാണ് കേസെന്ന് സി.ഐ.ജി. പറഞ്ഞു.

