Sunday, December 21, 2025

വിളക്ക് തെളിക്കല്‍: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് മമ്മൂട്ടിയുടെ പിന്തുണ

19 കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ വെളിച്ചം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് നടന്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്. ഇതില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു.

”കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം നാളെ, ഏപ്രില്‍ 5 രാത്രി 9 മണി മുതല്‍ 9 മിനിട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈ മഹാസംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ത്ഥിക്കുന്നു”- മമ്മൂട്ടി പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. വൈദ്യുതി വിളക്കുകള്‍ അണച്ച്, മൊബൈല്‍, ടോര്‍ച്ച് എന്നിവ ഉപയോഗിച്ച് വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവിലോ നിന്നു വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തിന്റെ ഐക്യം തെളിയിക്കാനാണ് ഇത്തരത്തില്‍ വെളിച്ചം തെളിയിക്കുന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു

Related Articles

Latest Articles