Friday, December 19, 2025

വിഷമദ്യം കഴിച്ചു? പോലീസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു

കൊല്ലം: കടയ്ക്കൽ ചരിപ്പറമ്പിൽ പോലീസുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം പോലീസ് ക്യാമ്പിലെ കമാൻഡോയാണ് മരിച്ച 35 വയസ്സുള്ള അഖിൽ. ഛർദ്ദിച്ചു അവശനായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന ഒരാളെ അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വിഷമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ചയാണ് പോലീസുകാരൻ മലപ്പുറത്തുനിന്ന് എത്തിയത്.ഇയാളും സുഹൃത്തും ഒന്നിച്ചിരുന്ന് മദ്യം കഴിച്ചു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles