വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ വിഷു ദിനത്തില്‍ സൂപ്പര്‍ ഹിറ്റുകള്‍ വാരിക്കൂട്ടിയ നടനാണ് ദിലീപ്. ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത കൊച്ചി രാജാവ് ഒരു വിഷു ദിനത്തില്‍ പിറന്ന ചിത്രമായിരുന്നു. 2005 ഏപ്രില്‍ പതിനാലിനായിരുന്നു കൊച്ചി രാജാവ് തിയറ്ററുകളിലേക്ക് എത്തുന്നത്. ദിലീപ് ഓട്ടോറിക്ഷക്കാരന്റെ വേഷത്തിലെത്തിയ സിനിമ തിയറ്ററുകളില്‍ കൈയടി വാരിക്കൂട്ടിയിരുന്നു. ദിലീപും കാവ്യ മാധവനുമായിരുന്നു ഇതിലെ നായിക, നായകന്മാര്‍. ഇന്ന് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന സിനിമയെ കുറിച്ചുള്ള രസകരമായ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.
ദിലീപ് ഇരട്ട വേഷത്തിലെത്തിയ കോമഡി ചിത്രമായിരുന്നു പച്ചക്കുതിര. കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ സഹോദരബന്ധത്തെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. ഗോപിക നായികയായിട്ടെത്തിയ ചിത്രം 2006 ലെ വിഷു ദിനത്തിലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.
ഫാസിലിന്റെ സംവിധാനത്തില്‍ ഒരുക്കിയ ദിലീപ് ചിത്രമായിരുന്നു മോസ് ആന്‍ഡ് ക്യാറ്റ്. സൈക്കോളജിക്കല്‍ ഡ്രാമയായി ഒരുക്കിയ ചിത്രം 2009 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ദിലീപ് നായകനാവുമ്പോള്‍ ബേബി നിവേദിത, അശ്വതി അശോക് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇന്നസെന്റും ദിലീപും അച്ഛനും മകനുമായി തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമയാണ് പാപ്പീ അപ്പച്ചാ. മമാസ് കെ ചന്ദ്രന്‍ സംവിധാനം ചെയ്ത് ആക്ഷന്‍, കോമഡിയായി ഒരുക്കിയ സിനിമ 2010 ലെ വിഷുവിനാണ് തിയറ്ററുകളിലേക്ക് എത്തിയത്.
മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിങ്ങനെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നി്ച്ച സിനിമയായിരുന്നു ചൈന ടൗണ്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കാവ്യ മാധവന്‍, പൂനം ബജ്വ, ദിപ ഷാ, എന്നിങ്ങനെ മൂന്ന് നായികമാരും അണിനിരന്ന ചിത്രം 2011 ഏപ്രില്‍ പതിനാലിനായിരുന്നു തിയറ്ററുകളിലേക്ക് എത്തുന്നത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…