തിരുവനന്തപുരം: രാജ്യത്ത് കേരളമുള്‍പ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി ഐസിഎമ്മാറിന്റെ പഠന റിപ്പോര്‍ട്ട്. തമിഴ്‌നാട്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ്, എന്നിവിടങ്ങളിലും വൈറസിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിലാണ് പഠനം.
വവ്വാലുകളുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമാണ് സ്രവ സാംപിളുകള്‍ സ്വീകരിച്ചത്. വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ ഇനത്തില്‍പ്പെട്ട സസ്തനികളില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
പശ്മിചഘട്ട മലനിരകള്‍ പലതരം വവ്വാലുകളുടെ ആവാസ കേന്ദ്രമായതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും പുതിയ തരം സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിന് മുന്‍കരുതല്‍ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് ്ചൂണ്ടിക്കാട്ടുന്നു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…