Wednesday, December 24, 2025

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അക്രമം പടരുന്നത് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ വെമ്പായം സ്വദേശിയായ മിഥിലാജും, കലിങ്കുംമുഖം സ്വദേശിയായ ഹഖ് മുഹമ്മദും കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം.

Related Articles

Latest Articles