Monday, December 15, 2025

വ്യത്യസ്ത ആഘോഷങ്ങളുമായി മോദി സർക്കാരിൻ്റെ രണ്ടാം വാർഷികം

ദില്ലി :നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി.മെയ് 30 നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ വ്യത്യസ്തമായ രീതിയിലാണ് പാര്‍ട്ടി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ ഫേസ്ബുക്ക് ലൈവ് വഴി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

750 ഓളം വിര്‍ച്വല്‍ റാലികളും ആയിരത്തോളം വിര്‍ച്വല്‍ കോണ്‍ഫറന്‍സുകളും ആഘോഷ പരിപാടികളുടെ ഭാഗമായി ബിജെപി നടത്തും.പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിലൂന്നിയ വിര്‍ച്വല്‍ സംവാദങ്ങളായിരിക്കും നടത്തുക.

കോവിഡ് മഹാമാരിയെ നേരിടുന്നതിന് വേണ്ടി നടത്തിയ സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കും.ബിജെപി സര്‍ക്കാരിന്റെ മറ്റു ഭരണ നേട്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വീഡിയോയും പാര്‍ട്ടി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

Previous article
Next article

Related Articles

Latest Articles