ശബരിമല: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം 14ന് വൈകുന്നേരം 5 മണിക്ക് തുറക്കും.19 വരെ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കും.19 മുതല്‍ 28 വരെ ശബരിമല ഉത്സവം ആണ്. 19 ന് കൊടിയേറ്റ്.28 ന് തിരുആറാട്ടോടെ നട അടയ്ക്കും.
14 മുതല്‍ 28 വരെയാണ് ഭക്തര്‍ക്കായി നടതുറക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരംചഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്. മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം നടത്താം. പമ്പയിലും സന്നിധാനത്തും ഭക്തരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും.
പമ്പസ്നാനം അനുവദിക്കില്ല. പമ്പവരെ വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ വണ്ടിപ്പെരിയാര്‍വഴി പ്രവേശനം നല്‍കില്ല. ഭക്തര്‍ക്ക് താമസസൗകര്യവും നല്‍കില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ടെങ്കിലും കോവിഡില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും

