Categories: ArtIndia

ശ്രീരാമനും ശ്രീകൃഷ്ണനും ദൂരദർശന് തുണയായി ,ചാനൽ റേറ്റിങ്ങിൽ ദൂരദർശൻ ഒന്നാമത് !

ദില്ലി: കൊറോണ മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്ന് ബോറടിക്കുന്നവര്‍ക്കായി ദൂരദര്‍ശന്‍ പല ക്ലാസിക് പരമ്പരകളും പുനഃസംപ്രേഷണം ചെയ്യാനാരംഭിച്ചുരുന്നു. ഇതോടെ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ദൂരദര്‍ശന്‍.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ (ബാര്‍ക് ഇന്ത്യ) പുറത്തുവിട്ട റേറ്റിങ്ങില്‍ പ്രശസ്തമായ പല സ്വകാര്യ വിനോദ ചാനലുകളെയും പിന്തള്ളി ദൂരദര്‍ശന്‍ മുന്നിലെത്തി.

90 കളില്‍ സൂപ്പര്‍ഹിറ്റുകളായിരുന്ന ശക്തിമാന്‍, രാമായണം, സര്‍ക്കസ്, മഹാഭാരത്, ബ്യോംകേഷ് ബക്ഷി തുടങ്ങിയ പരമ്പരകളാണ് വീണ്ടും സംപ്രേക്ഷണം ചെയ്യാനാരംഭിച്ചത്. രാമായണം, മഹാഭാരതം തുടങ്ങിയ പരമ്പരകളാണ് റേറ്റിങ്ങില്‍ മുന്നിലുള്ളത്.

മുന്‍നിര വിനോദ ചാനലുകള്‍ അവരുടെ റിയാലിറ്റി ഷോകളും സീരിയലുകളും ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചതാണ് ദൂരദര്‍ശന് തുണയായത്.

പ്രസാര്‍ ഭാരതി അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ തങ്ങളുടെ കാഴ്ചക്കാരിലുണ്ടായ വര്‍ധന പങ്കുവച്ചിരുന്നു. ബാര്‍ക് ഇന്ത്യയുടെ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള റേറ്റിങ് പ്രകാരമാണ് ദൂരദര്‍ശന്‍ വമ്പന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. ഡിഡി നാഷനല്‍ എന്ന ചാനലിലാണ് പരമ്പരകള്‍ പുനഃസംപ്രേഷണം ചെയ്തത്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

7 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

11 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago