തിരുവനന്തപുരം: വിദേശത്ത് നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഒരു സംസ്ഥാനവും ഇത്തരം ഒരു നിബന്ധന വെച്ചിട്ടില്ല.
സ്വന്തം നാട്ടുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന ഒരു ക്രൂരതയായി ഇത് മാറും. കാരണം ഗള്‍ഫില്‍നിന്നു വരുന്നവര്‍ക്കാണ് കേരളം ഇത്തരത്തിലൊരു നിബന്ധന മുന്നോട്ട് വെച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈനില്‍ മാത്രമാണ് കൊവിഡ് 19 ടെസ്റ്റ് നടത്തുന്നതിന് നിബന്ധനകളില്ലാത്തത്. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് രോഗലക്ഷണങ്ങളുള്ളവരെ മാത്രമെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കൂ.
യുഎഇയില്‍ മാത്രമാണ് സ്വകാര്യ ടെസ്റ്റിങ്ങ് നടത്തുന്നുള്ളു. പക്ഷേ അവിടെയും ഇത്രയും പേരെ ടെസ്റ്റിന് വിധേയമാക്കാനുള്ള സൗകര്യങ്ങളുണ്ടാകണമെന്നില്ല. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ റിസള്‍ട്ട് കാണിച്ചാല്‍ മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഇനി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ടെസ്റ്റ് നടത്തി ഫലം പോസിറ്റീവായാല്‍ ടിക്കറ്റിന്റെ കാശ് പോകും. ടെസ്റ്റിന്റെ ഫലം വരാന്‍ വൈകിയാലും സമാനമായ സാഹചര്യമാണ് ഉണ്ടാവുക.
48 മണിക്കൂറെന്ന നിബന്ധന ഉള്ളത് കൊണ്ട് തന്നെ ഇത് നടപ്പിലാകാന്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീര്‍ത്തും അപ്രായോഗികമായ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് മനസിലാകുന്നില്ല. കാരണം ധാരാളം തയ്യാറെടുപ്പുകള്‍ നടത്തിയ സംസ്ഥാനമാണ് കേരളം.
ഒന്ന്, ഒന്നര ലക്ഷം മുറികള്‍ തയ്യാറാക്കിയിട്ടുള്ള സംസ്ഥാനമാണ്. മറ്റൊരു സംസ്ഥാനവും ഇത്തരത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. കേരളത്തെക്കുറിച്ച് ആശങ്കവേണ്ട, നന്നായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനമാണെന്നാണ് വിദേശകാര്യ വകുപ്പിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാറുള്ളത്.
പ്രവാസികളെ സ്വീകരിക്കാനുള്ള തയ്യാറെടപ്പുകളുമായി ബന്ധപ്പെട്ട് കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളൊന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തില്‍ വിദേശകാര്യ വകുപ്പിന് ആശങ്കയുണ്ടായിരുന്നു. ഇത്തരത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തിയ ഒരു സംസ്ഥാനം തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കായി ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…