Sunday, December 21, 2025

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; എറണാകുളത്ത് മരിച്ച സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി : സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് ഒരു കോവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയസ്തംഭനം മൂലം മരിച്ച സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് . ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 59 വയസായിരുന്നു . ഇവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരിക്കെയാണ് മരിച്ചത് . തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗ ബാധ കണ്ടെത്തിയത്ത്.

എന്നാൽ, രോഗ ഉറവിടം വ്യക്തമല്ലെന്നും, കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നന്നുവെന്നും ഇവര്‍ ദൂരയാത്രകള്‍ ചെയ്തിട്ടില്ലെന്നുമാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 30 ആയി.വെള്ളിയാഴ്ച്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഇവരെ ഇടുക്കിയില്‍ നിന്ന് എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കും. രാജാക്കാടുള്ള ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു വത്സമ്മ. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ ഏലത്തോട്ടത്തിലെ മറ്റ് തൊഴിലാളികളെയും നിരീക്ഷണത്തിലാക്കും…

Related Articles

Latest Articles