Tuesday, December 16, 2025

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; കണ്ണൂരിൽ മരിച്ച യുവാവിന് രോഗബാധ സ്ഥിരീകരിച്ചു

കണ്ണൂർ : ജില്ലയിൽ ജൂലൈ 13-ന് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
ഒന്നര മാസം മുമ്പ് അഹമ്മദാബാദില്‍ നിന്നുമെത്തിയ കരിയാട് കിഴക്കേടത്ത് സലീഖിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും വീട്ടില്‍ തുടര്‍ന്ന് സലീഖിന് ഉദര സംബന്ധമായ രോഗം ഉണ്ടായിരുന്നു. മരണശേഷമാണ് സ്രവ പരിശോധനനടത്തിയതും സ്ഥിരീകരിച്ചതും . എന്നാൽ, രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍പ്രകാരം പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്‌കരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 36 ആയി.അതേസമയം, ചികിത്സയിൽ പിഴവുണ്ടെന്ന പരാതിയും ഉയരുകയാണ്.

അതേസമയം, ഇടുക്കി ശാന്തന്‍പാറയില്‍ കോവിഡ്-19 നിരീക്ഷണത്തിലായിരുന്ന തമിഴ്‌നാട് സ്വദേശിയും മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യന്‍ (72) ആണ് മരിച്ചത്.

Related Articles

Latest Articles