Friday, December 19, 2025

സംസ്ഥാനത്ത് കോവിഡ് മരണം തുടർക്കഥയാകുന്നു ; ഇന്ന് കോവിഡ് ബാധിച്ചത് മരിച്ചത് 4 പേർ ; മരിച്ചത് വിവിധ ജില്ലക്കാർ ; ആശങ്കയോടെ ജനം

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി . ഇതോടെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി . കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദനാണ് ഏറ്റവും ഒടുവിൽ മരിച്ചത് . 60 വയസായിരുന്നു. ദ്രുത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് അര്‍ബുദമുള്‍പ്പെടെയുളള ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു . സ്രവം കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തേ കാസര്‍കോട്, കോഴിക്കോട്, കൊല്ലം ജില്ലകളിലായി മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ടുചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 49 ആയി.

കാസർഗോഡ് അണങ്കൂര്‍ സ്വദേശി ഖൈറുന്നീസ(48)യാണ് ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചത് .. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇവർ . ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഖൈറുന്നീസയുടെ മരണം . തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ , രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കുടുംബത്തില്‍ ആര്‍ക്കും നിലവില്‍ രോഗം ബാധിച്ചിട്ടില്ല.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് പളളിക്കണ്ടി സ്വദേശി പി.കെ കോയട്ടി ആണ് മരിച്ച മറ്റൊരാള്‍. കാര്യമായ രോഗ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുൻപാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. മക്കളടക്കം ഏഴുപേര്‍ രോഗബാധിതരാണ്.

കൊല്ലത്ത് മരിച്ച കരുനാഗപ്പളളി കുലശേഖരപുരം സ്വദേശിനി റഹിയാനത്തിന്റെ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്

Related Articles

Latest Articles