തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്കും കോഴിക്കോട്-കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യത.മറ്റ് ജില്ലകളില്‍ ഇന്നും അടുത്ത മൂന്ന് ദിവസവും വേനല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോഴിക്കോട്-കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ബാക്കി ജില്ലകളില്‍ ഒന്നും തന്നെ അലേര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഏഴ് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഇടിയോട് കൂടിയ മഴയ്ക്കായിരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ടാം തീയതി വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…
ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|
വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…
ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം
തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്ക്കകം പ്രിയദര്‍ശനി ഹാളില്‍…